2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫോണ്‍ ചാര്‍ജിലിട്ടശേഷം അരികില്‍ ഉറങ്ങുന്ന ശീലമുണ്ടോ?.. എങ്കില്‍ ഇക്കാര്യം അറിഞ്ഞുവച്ചോളൂ,ആപ്പിള്‍ മുന്നറിയിപ്പ് ഇങ്ങനെ

ഫോണ്‍ ചാര്‍ജിലിട്ടശേഷം അരികില്‍ ഉറങ്ങുന്ന ശീലമുണ്ടോ?..

നല്ലൊരു ശതമാനം ആളുകള്‍ക്കും കിടക്കാന്‍ നേരം കൈയെത്തും ദൂരത്ത് ഫോണ്‍ ചാര്‍ജിങ്ങിനിട്ട് ഉറങ്ങുന്ന ശീലമുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരേ മുന്നറിയിപ്പുമായി ആപ്പിള്‍ എത്തിയിരിക്കുകയാണ്. ഇത്തരം പ്രവൃത്തി മരണത്തിലേക്ക് വരെ കൊണ്ടെത്തിക്കുമെന്നാണ് ആപ്പിള്‍ പറയുന്നത്. ചാര്‍ജ് ചെയ്യുന്ന ഫോണിന്റെ അരികിലായി ഒരിക്കലും ഉറങ്ങരുതെന്ന് ഉപയോക്താക്കള്‍ക്കായി പുറത്തിറക്കിയ മുന്നറിയിപ്പില്‍ ആപ്പിള്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം പ്രവൃത്തികള്‍ തീപിടുത്തം, വൈദ്യുതാഘാതം, പരുക്കുകള്‍, ഫോണിനും വസ്തുവകകള്‍ക്കും കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഇത്തരം അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ ഫോണ്‍ നല്ല വെന്റിലേഷന്‍ ഉള്ള പ്രദേശത്ത് വച്ച് കേബിളുമായി കണക്ട് ചെയ്ത് ചാര്‍ജ് ചെയ്യണം. ചാര്‍ജിങ്ങില്‍ ഡിവൈസ് അമിതമായി ചൂടാകാനുള്ള സാധ്യത കൂടുതലാണ്, അതിനാല്‍ത്തന്നെ ബ്ലാങ്കറ്റിനോ തലയിണയ്‌ക്കോ അടിയില്‍ ഫോണ്‍ വച്ച ശേഷം ചാര്‍ജ് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തും. ‘ഒരു ഡിവൈസ്, പവര്‍ അഡാപ്റ്റര്‍, അല്ലെങ്കില്‍ വയര്‍ലെസ് ചാര്‍ജര്‍ എന്നിവയില്‍ കണക്ട് ചെയ്ത് ഒരിക്കലും ഉറങ്ങരുത്.

തേർഡ്-പാർട്ടി കേബിളുകളും പവർ അഡാപ്റ്ററുകളും ഉപയോഗിച്ച് ഐഫോൺ ചാർജ് ചെയ്യാൻ സാധിക്കുമെന്നത് ശരിയാണ്. എന്നാൽ ഏറെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ആപ്പിൾ ചാർജറുകൾ തയാറാക്കുന്നത്. ആപ്പിളിന് പുറത്തുനിർമിച്ച ബദൽ ചാർജറുകൾക്ക് ആ നിലവാരം ഉണ്ടായിരിക്കണമെന്നില്ല. ഇത് അ‌പകട സാധ്യത കൂട്ടുമെന്നും ചിലപ്പോൾ മരണം പോലും സംഭവിച്ചേക്കാമെന്നും ആപ്പിൾ മുന്നറിയിപ്പിൽ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.