വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സിന് ഭാഗമായി നടക്കുന്ന ആപ് മേക്കിങ് ചാലഞ്ചില്‍ തിളങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥി അസ്മി ജെയിനെ പ്രശംസിച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക്. ‘ആളുകളെ അവരുടെ ആരോഗ്യത്തില്‍ സഹായിക്കുന്നതിലൂടെ ലോകത്ത് ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ അവള്‍ ഇതിനകം തയ്യാറാണ്, അടുത്തതായി അവള്‍ എന്താണ് ചെയ്യുന്നതെന്ന് കാണാന്‍ ഞങ്ങള്‍ ആവേശത്തിലാണ്,’ അസ്മിയുമായുള്ള വെര്‍ച്വല്‍ മീറ്റിംഗിന് ശേഷം കുക്ക് പറഞ്ഞു.
ആപ്പിള്‍ എല്ലാവര്‍ഷവും ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്കായി ആപ്പുകള്‍ നിര്‍മിക്കാനായി അവസരമൊരുക്കാറുണ്ട്. ഈ മത്സരത്തില്‍ വിദ്യാര്‍ഥികള്‍ സ്വിഫ്റ്റ് കോഡിംഗ് ഭാഷ ഉപയോഗിച്ച് ഒരു യഥാര്‍ത്ഥ ആപ്പ് നിര്‍മിക്കണം.
സ്‌പോര്‍ട്‌സ്,വിനോദം, ആരോഗ്യം,പരിസ്ഥിതി എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ് ആപ്പ് രൂപീകരിക്കേണ്ടത്. ആപ്പിളില്‍, എല്ലായിടത്തും ആളുകളെ അവരുടെ അഭിനിവേശം പിന്തുടരാനും അവരുടെ മികച്ച ആശയങ്ങള്‍ ജീവസുറ്റതാക്കാനും സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മികച്ച മത്സരമായിരുന്നു നടന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ആപ്പ് രൂപീകരണത്തിനാണ് അസ്മി വിജയിയായത്.
.
Comments are closed for this post.