ന്യൂഡല്‍ഹി: ഹിന്ദുമത ഇതിഹാസമായ രാമായണത്തോടുള്ള അനാദരവാണ് ആദിപുരുഷ് സിനിമയെന്നും നിര്‍മാതാക്കള്‍ രാഷ്ട്രത്തോട് മാപ്പ് പറയണമെന്നും ശിവസേന( ഉദ്ദവ് ബാലസഹേബ് താക്കറെ) എം.പി പ്രിയങ്ക ചതുര്‍വേദി.
‘രാമായണത്തിലെ കഥാപാത്രങ്ങളോട് അനാദരവ് കാണിക്കുന്നതായിരുന്നു സിനിമയിലെ സംഭാഷണങ്ങള്‍. ഹനുമാന്‍ അടക്കമുള്ള കഥാപാത്രങ്ങള്‍ക്ക് പ്രചോചദനശൂന്യമായ സംഭാഷണങ്ങള്‍ നല്‍കിയ സംഭാഷണ രചയിതാവും, സംവിധായകനും രാജ്യത്തോട് മാപ്പ് പറയണം’ – ചതുര്‍വേദി ട്വീറ്റ് ചെയ്തു.
‘വിനോദത്തിന്റെ പേരില്‍ നമ്മുടെ ആരാധനാമൂര്‍ത്തികള്‍ക്ക് ഇത്തരം സംഭാഷണങ്ങള്‍ നല്‍കിയതിലൂടെ ഓരോ ഇന്ത്യക്കാരന്റെയും വികാരങ്ങള്‍ വ്രണപ്പെടുകയാണ്. രാമനെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മ്മിക്കുകയും ബോക്‌സോഫീസ് വിജയത്തിനായി മര്യാദയുടെ എല്ലാ അതിരുകളും മറികടക്കുകയും ചെയ്യുന്നത് അസ്വീകാര്യമാണ്’ – ചതുര്‍വേദി കുറിച്ചു.
The dialogue writer of Adipurush @manojmuntashir as well as the director should apologise to the nation for the pedestrian dialogues written for the movie, especially for Lord Hanuman. It hurts every Indian’s sensibilities to see the kind of language being attributed to our…
— Priyanka Chaturvedi🇮🇳 (@priyankac19) June 17, 2023
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ആദിപുരുഷിലെ വിഎഫ്എക്‌സ് രംഗങ്ങള്‍ക്ക് നിലവാരമില്ലെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. കര്‍ണാടകയിലെ ഒരു തിയേറ്ററിന് മുന്നില്‍ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ പ്രേക്ഷകന് മര്‍ദ്ദനമേറ്റിരുന്നു. സിനിമയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് യുവാവിനെ പ്രഭാസ് ആരാധകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചത്. ഹൈദരാബാദില്‍ തിയേറ്ററില്‍ ഹനുമാന് വേണ്ടി ഒഴിച്ചിട്ട സീറ്റില്‍ ഇരുന്നുവെന്ന് ആരോപിച്ച് ഫാന്‍സ് ഷോയ്ക്കിടെ മറ്റൊരു യുവാവിനെ മര്‍ദിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments are closed for this post.