2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കൊവിഡ് 19: ജപ്പാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ടോക്യോ:കൊവിഡ് 19 പ്രതിരോധിക്കാന്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ ടോക്യോ, ഒസാക്ക, മറ്റുള്ള അഞ്ച് പ്രവശ്യകള്‍ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ ബാധകമാണ്. പധാനമന്ത്രി ഷിന്‍സൊ അബെയാണ് പ്രഖ്യാപനം നടത്തിയത്.

ഒരു മാസം വരെ അടിയന്തരാവസ്ഥ നീളും. വൈറസ് ബാധയെ തുടര്‍ന്ന് തകര്‍ന്ന വിപണിയെ സഹായിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു.

ജപ്പാന്‍ ആറ് മാസത്തേക്ക് അടച്ചിടല്‍ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജപ്പാനില്‍ കൊവിഡ് ബാധിച്ച് ഇതുവരെ 80 പേരാണ് മരിച്ചത്. 3817 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 592 പേര്‍ രോഗമുക്തി നേടി. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനില്‍ വൈറസ് ബാധിതര്‍ കുറവാണെങ്കിലും ടോക്യോ നഗരത്തില്‍ അടുത്തിടെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഇതോടെയാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.