കോഴിക്കോട്: അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക് തല്‍ക്കാലം പൂട്ടേണ്ടതില്ലെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചയാത്ത്. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് തീം പാര്‍ക്കിന് അനുമതി നല്‍കിയിട്ടുള്ളത്. ഇന്ന് ചേര്‍ന്ന പഞ്ചായത്ത് യോഗത്തിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്.
തങ്ങള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിട്ടുള്ളത്. അനുമതി നല്‍കിയതില്‍ ചട്ടലംഘനങ്ങളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, രേഖകള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാനായി ഒരു ഉപസമിതിയെ നിയമിച്ചിട്ടുണ്ടെന്നും ഈ ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ നടപടികള്‍ കൈകൊള്ളൂവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഈ മാസം 31നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉപസമിതിക്ക് നല്‍കിയ നിര്‍ദേശം.
Comments are closed for this post.