കോഴിക്കോട്: കക്കാടംപൊയിലില്‍ എം.എല്‍.എ എ.വി അന്‍വര്‍ അനധികൃതമായി നിര്‍മിച്ച വാട്ടര്‍ തീം പാര്‍ക്ക് ഉടന്‍ പൂട്ടാനാകില്ലെന്ന് പഞ്ചയാത്ത് സെക്രട്ടറി. ഭരണസമിതി തീരുമാനിച്ചാലും ഇതിന് സാധ്യമല്ലെന്നും സെക്രട്ടറി പറഞ്ഞു. നിയമപ്രകാരം നോട്ടീസ് കൊടുത്ത ശേഷം ഉടമയുടെ വാദം കേട്ട ശേഷം മാത്രമേ നടപടി എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും സെക്രട്ടറി പറഞ്ഞു.
തീം പാര്‍ക്ക് നിര്‍മിക്കാനാവശ്യമായ എല്ലാ രേഖകളും ഉള്ളതിനാലാണ് ഭരണസമിതി നിര്‍മാണത്തിനായി അനുമതി നല്‍കിയത്. അനുമതി റദ്ദാക്കിയ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും സെക്രട്ടറി പറഞ്ഞു. വിഷയത്തില്‍ ഭരണസമിതി ചര്‍ച്ച ചെയ്യാനിരിക്കെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതികരണം.
Comments are closed for this post.