2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പണത്തിലല്ല വാക്കിലാണ് കാര്യം; റൊണാള്‍ഡോയുടെ കോച്ചാവാനില്ലെന്ന് അര്‍ജന്റൈന്‍ പരിശീലകന്‍

ഞാനൊക്കെ വളര്‍ന്നത് റൊണാള്‍ഡോയുടെ കളി കണ്ട്, റൊണാള്‍ഡോ എന്റെ റോള്‍ മോഡല്‍; വെളിപ്പെടുത്തി ബ്രസീലിയന്‍ സൂപ്പര്‍ താരം

സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസര്‍ അവരൂടെ പരിശീലകനായ റൂഡി ഗാര്‍സ്യയെ പുറത്താക്കിയിരിക്കുകയാണ്. റൊണാള്‍ഡോയുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് ഗാര്‍സ്യയുടെ പുറത്താകലിന് കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതോടെ ഡിങ്കോ ജെലിസിച്ചിനാണ് അല്‍ നസറിന്റെ താത്കാലിക പരിശീലകനായുളള ചുമതല.

എന്നാലിപ്പോള്‍ ഗാര്‍സ്യയുടെ പുറത്താകലിന് ശേഷം തന്നെ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാല്‍ മെക്‌സിക്കന്‍ ക്ലബ്ബായ ഉനത്തിനെ പരിശീലിപ്പിക്കേണ്ടതിനാലും ക്ലബ്ബുമായി കരാറുളളതിനാലുമാണ് അല്‍ നസറിന്റെ ഓഫര്‍ നിരസിച്ചതെന്നും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് അര്‍ജന്റൈന്‍ സ്വദേശിയായ പരിശീലകന്‍ അന്റോണിയോ മൊഹമ്മദ്.

26 മത്സരങ്ങളില്‍ അല്‍ നസറിനെ പരിശീലിപ്പിച്ച ഗാര്‍സ്യ 18 വിജയവൂം 5 സമനിലയും 3 തോല്‍വിയുമാണ് വഴങ്ങിയത്.
ടിവി അസ്‌ടെക്കയോട് സംസാരിക്കവേയായിരുന്നു തന്നെ അല്‍ നസര്‍ പരിശീലകനാവാന്‍ ക്ഷണിച്ചതെന്നാണ് അന്റോണിയോ മൊഹമ്മദ് വെളിപ്പെടുത്തിയത്.

‘ ഞാന്‍ അല്‍ നസറുമായി സംസാരിച്ചിരുന്നു. ഇന്നലെ ക്ലബ്ബില്‍ നിന്നും എനിക്ക് കോള്‍ വരികയും ക്ലബ്ബിന്റെ സി.ഇ.ഒ അല്‍ നസറിന് എന്നെ പരിശീലകനായി നിയമിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. വലിയ തുകയാണ് അല്‍ നസര്‍ എനിക്ക് വേണ്ടി വാഗ്ധാനം ചെയ്തത്. പക്ഷേ ഞാന്‍ ഉനം പ്യൂമാസ് ക്ലബ്ബുമായി കരാര്‍ ഒപ്പിട്ടിരുന്നു. വാക്ക് കൊടുത്താല്‍ അത് മാറ്റാന്‍ എനിക്ക് കഴിയില്ല. ഒരു ക്ലബ്ബ് വിട്ട് മറ്റൊന്നിലേക്ക് വേഗം ചേക്കേറുന്ന ശീലവും എനിക്കില്ല. അത് കൊണ്ടാണ് ഞാന്‍ അല്‍ നസറിലേക്ക് പോകാഞ്ഞത്,’ അന്റോണിയോ മൊഹമ്മദ് പറഞ്ഞു.

അതേ സമയം പ്രോ ലീഗില്‍ 23 മത്സരങ്ങളില്‍ നിന്നും 16 വിജയങ്ങളുമായി ഒന്നാം സ്ഥാനത്താണ് അല്‍ നസര്‍. ഏപ്രില്‍ 19ന് അല്‍ ഹിലാലുമായണ് ക്ലബ്ബിന്റെ അടുത്ത മത്സരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.