2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊറോണ വൈറസ് വ്യാജമാണെന്ന് പറഞ്ഞ മാസ്‌ക് വിരുദ്ധ സെനറ്റര്‍ക്ക് കൊവിഡ്

 

വാഷിങ്ടണ്‍: കൊറോണ വൈറസ് എന്നത് ഇല്ലെന്നും വ്യാജമാണെന്നും പറഞ്ഞ റിപ്പബ്ലിക്കന്‍ സെനറ്റര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ചേര്‍ന്ന് മാസ്‌ക് വിരുദ്ധ പ്രസ്താവനകളും ക്യംപയിനുകളും നടത്തിയവരില്‍ മുന്‍പന്തിയിലായിരുന്ന ജാസണ്‍ റാപ്പര്‍ട്ട് എന്ന സെനറ്റര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

ഈയിടെ മാസ്‌ക് ധരിക്കാതെ വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിച്ചിരുന്നു. ഇവിടെ നിന്നാണ് കൊവിഡ് ബാധയുണ്ടായതെന്ന് സംശയിക്കുന്നു.

   

കൊവിഡ് വ്യാപിക്കുന്നുവെന്നത് വ്യാജമാണെന്നും ലിബറലുകള്‍ പേടി പരത്തുകയാണെന്നും കഴിഞ്ഞ മൂന്നുമാസക്കാലമായി ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നിരന്തരം പോസ്റ്റിട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വ്യാജമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോള്‍ കൊവിഡിനൊപ്പം ന്യൂമോണിയ രോഗം കൂടി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ് റാപ്പര്‍ട്ട്. പിന്നാലെ മാസ്‌കിനെ അനുകൂലിച്ച് പോസ്റ്റിടുകയും ചെയ്തു. മാസ്‌ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അതിനു വേണ്ടി ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും റാപ്പര്‍ട്ട് കുറിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.