ന്യുഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. 21ാം നൂറ്റാണ്ടിലെ കൗരവരാണ് ആര്‍എസ്എസ് എന്ന പരാമര്‍ശത്തിനെതിരെയാണ് കേസ്. ആര്‍എസ്എസ് അനുഭാവി ഹരിദ്വാര്‍ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ചെയ്തു. ഹര്‍ജി ഏപ്രില്‍ 12ന് പരിഗണിച്ചേക്കും. ജനുവരിയില്‍ കുരുക്ഷേത്രയിലാണ് പ്രസ്താവന നടത്തിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ അനുസരിച്ചാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഭാരത് ജോഡോ യാത്രയ്ക്കിടെ കുരുക്ഷേത്രയില്‍ വച്ചാണ് രാഹുലിന്റെ വാക്കുകള്‍. 21ാം നൂറ്റാണ്ടിലെ കൗരവര്‍ എന്ന് ആര്‍എസ്എസിനെ വിശേഷിപ്പിച്ചതിന് പുറമേ രാജ്യത്തെ രണ്ടോ മൂന്നോ ശതകോടീശ്വരന്മാര്‍ കൗരവരെ പിന്തുണയ്ക്കുന്നതായും രാഹുല്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു. പരാതിയുടെ ഭാഗമായി വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും രാഹുല്‍ പ്രതികരിച്ചില്ലെന്നും കമല്‍ ആരോപിക്കുന്നു.
Comments are closed for this post.