2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രണ്ടു ദിവസത്തിനുള്ളിൽ ഒരു അറബ് രാജ്യം കൂടി ഇസ്‌റാഈലുമായി കരാറിലെത്തുമെന്ന് യു എസ്

    റിയാദ്: രണ്ടു ദിവസത്തിനുള്ളിൽ മറ്റൊരു അറബ് രാജ്യം കൂടി ഇസ്‌റാഈലുമായി കരാറിലെത്തുമെന്ന് അമേരിക്ക. ഐക്യ രാഷ്ട്ര സഭയിലെ അമേരിക്കൻ അംബാസിഡർ കെല്ലി ക്രാഫ്റ്റ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഏത് രാജ്യമാണ് ഇസ്‌റാഈലുമായി കരാറിൽ എത്താൻ തയ്യാറായതെന്ന് വെളിപ്പെടുത്താൻ ഇവർ തയാറായില്ല. കൂടുതൽ അറബ് രാജ്യങ്ങളെ ഇസ്‌റാഈലുമായി കരാറിലേർപ്പെടാനുള്ള ശ്രമവുമായാണ് തങ്ങൾ നീങ്ങുന്നത്. അടുത്ത ഒന്ന്, രണ്ടു ദിവസത്തിനുള്ളിൽ ഒരു അറബ് രാജ്യം കൂടി ഇസ്‌റാഈലുമായി കരാറിൽ ഏർപ്പെടുമെന്ന് അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിൽ കെല്ലി വ്യക്തമാക്കി. മറ്റുള്ളവരും കരാറുമായി നീങ്ങുമെന്ന് തനിക്കറിയാമെന്നും അവർ കൂട്ടിച്ചേർത്തു.

   സഊദി അറേബ്യയും ഇസ്‌റാഈലുമായി കരാറിൽ ഏർപ്പെടുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. അടുത്തത് സഊദി അറേബ്യ ആകാൻ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. കരാറിൽ ഏർപ്പെട്ടതിനെ തുടർന്ന് ബഹ്‌റൈൻ, യുഎഇ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ഇറാനെ അനുവദിക്കുകയില്ലെന്നും ക്രാഫ്റ്റ് പറഞ്ഞു. എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ട് വരാനാണ് തങ്ങളുടെ ശ്രമം. മിഡിൽ ഈസ്റ്റിൽ ആളുകൾക്ക് സമാധാനം ആവശ്യമാണെന്നതും എല്ലാവരും സമാധാന പ്രേമികളാണെന്നതും ഇറാനിയൻ പൗരന്മാർക്ക് കാണാനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരേയും ഒരേ കുടക്കീഴിൽ കൊണ്ട് വരാൻ ഞങ്ങൾ ശ്രമിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.

    ഇക്കഴിഞ്ഞ ഓഗസ്‌റ്റിലാണ് അറബ് രാജ്യമായ യുഎഇ ഇസ്‌റാഈലുമായി കരാറിൽ ഏർപ്പെടുന്നതായി വ്യക്തമാക്കി രംഗത്തെത്തിയത്. പിന്നാലെ ബഹ്‌റൈനും രംഗത്തെത്തിയിരുന്നു. സെപ്റ്റംബർ 15 ന് വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളും ഇസ്‌റാഈലുമായി അബ്രഹാം കരാറിൽ ഒപ്പ് വെക്കുകയും ചെയ്‌തിരുന്നു. ജോർദാൻ , ഈജിപ്‌ത്‌ എന്നീ രാജ്യങ്ങൾക്ക് പുറമെ ഇപ്പോൾ യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് ഇസ്‌റാഈലുമായി കരാറിൽ ഒപ്പ് വെച്ച അറബ് രാജ്യങ്ങൾ.

    അതിനിടെ, മൊറോക്കോ, ഒമാൻ, സുഡാൻ രാജ്യങ്ങൾ ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കാൻ ശ്രമം നടക്കുന്നതായി അൽ അറബിയെ ചാനൽ റിപ്പോർട്ട് ചെയ്‌തു. ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കാൻ അറബ് രാജ്യങ്ങളെ പ്രേരിപ്പിച്ച് അമേരിക്ക രംഗത്തിറങ്ങിയതിനിടെയാണ് മൂന്ന് രാജ്യങ്ങളും ശ്രമം തുടങ്ങിയത്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.