തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഇന്നും വള്ളംമറിഞ്ഞ് അപകടം. രാവിലെ മത്സ്യബന്ധനം കഴിഞ്ഞ് മുതലപ്പൊഴിയിലൂടെ പ്രവേശിക്കുമ്പോഴാണ് തിരയില്‍പെട്ട് വള്ളം മറിഞ്ഞത്. ഇന്ന് രാവിലെയാണ് നാല് പേരുമായി വള്ളം കടലിലേക്ക് പോയത്.
വള്ളത്തിലുണ്ടായിരുന്ന പുതുക്കുറുച്ചി സ്വദേശി ബിജു കടലില്‍ വീണെങ്കിലും ഉടന്‍ നീന്തിക്കയറി. പിന്നാലെ മത്സ്യബന്ധനവകുപ്പിന്റെ ബോട്ടില്‍ ഇദ്ദേഹത്തെ ഹാര്‍ബറിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. ഇദ്ദേഹത്തിന് സാരമായ പരുക്കുകളില്ല.
ഇന്നലെയും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു.
Comments are closed for this post.