2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍; പിടിയിലായത് മങ്കട സ്വദേശി സുല്‍ഫിക്കര്‍

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കറിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതോടെ, അറസ്റ്റിലായവരുടെ എണ്ണം 21 ആയി. ക്രിമിനല്‍ സംഘത്തോടൊപ്പം ഇയാള്‍ ഉണ്ടായിരുന്നതായി പൊലിസ് പറയുന്നു. അതേസസമയം, പ്രതികളില്‍ നിന്ന് പണവും സ്വര്‍ണവും പൊലിസ് കണ്ടെത്തി.

കവര്‍ച്ചയിലും ഗൂഢാലോചനയിലും സുല്‍ഫിക്കറിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറയുന്നു.
അതേ സമയം കവര്‍ച്ചാ കേസില്‍ ബി.ജെ.പി കൂടുതല്‍ പ്രതിരോധത്തിലായി. കുഴല്‍പ്പണവുമായി പാര്‍ട്ടിക്ക് ബന്ധിമില്ല എന്നാണ് സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ പറയുന്നത് എങ്കിലും പുറത്ത് വരുന്ന വിവരങ്ങള്‍ മറിച്ചാണ്.

മൂന്നരക്കോടിയുടെ കുഴല്‍പ്പണം വന്നതും പോയതുമെല്ലാം ബി.ജെ.പി നേതാക്കളുടെ കയ്യിലൂടെയാണ് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.