കൊച്ചി: പ്രധാനമന്ത്രക്കെതിരായി ചാവേര്‍ ആക്രമണ ഭീഷണി ഉയര്‍ത്തിക്കൊണ്ട് കെ.സുരേന്ദ്രന് അയച്ച കത്ത് കൊച്ചി സ്വദേശിയുടെ പേരില്‍. ഒപ്പം നമ്പറും കത്തിലുണ്ടായിരുന്നു. എന്നാല്‍ ഇയാളെ പൊലിസ് ചോദ്യം ചെയ്‌തെങ്കിലും അദ്ദേഹം നിരപരാധിയാണെന്നും അയാള്‍ക്ക് കത്തുമായി യാതൊരു ബന്ധവുമില്ലെന്ന നിഗമനത്തിലാണ് പൊലിസ്. കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണി മുഴക്കി ഒരാഴ്ച മുന്‍പാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കത്ത് ലഭിച്ചത്.
മോദിയുടെ സുരക്ഷ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്ത് വന്നു. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയില്‍. സുരക്ഷ വീഴ്ച ഉണ്ടാകുന്നത് അതീവ ഗുരുതരം. പ്രധാനമന്ത്രിയുടെ സുരക്ഷ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ആഭ്യന്തര വകുപ്പിന് വീഴ്ചയുണ്ടായതായി അദ്ദേഹം ആരോപിച്ചു. റിപ്പോര്‍ട്ട് ചോര്‍ന്നത് എങ്ങനെയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കണം. റിപ്പോര്‍ട്ട് ചോര്‍ന്നത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments are closed for this post.