
മുംബൈ: ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചായി മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ തെരഞ്ഞെടുക്കപ്പെട്ടു. സച്ചിന്, ഗാംഗുലി, ലക്ഷ്മണ് എന്നിവരടങ്ങുന്ന സമിതിയാണ് കുംബ്ലെയെ കോച്ചായി തെരഞ്ഞെടുത്തത്. ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറാണ് പുതിയ കോച്ചായി അനില്‍ കുംബ്ലെയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. ബാറ്റിങ്, ബൗളിങ് കോച്ചുകളെ പിന്നീട് തിരുമാനിക്കും. അനില്‍ കുംബ്ലെയുടെ നിയമനം ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.
അനില്‍ കുംബ്ലെയെ കോച്ചാക്കിയുള്ള തീരുമാനം ഇന്ത്യന്‍ ടീമിന്റെ ഭാവി മുന്കണ്ടാണെന്നും ബി.സി.സി.ഐ. കുംബ്ലെയുടെ കോച്ചായിട്ടുള്ള ആദ്യ പര്യാടനം വെസ്റ്റ് ഇന്ഡീസിലേക്കാണെന്നും പര്യാടനത്തിന് മുമ്പ് സന്നാഹ ക്യാംപ് ഉണ്ടായിരിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചു.