2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതിയില്‍ അബ്ദുല്ലക്കുട്ടിയെ തള്ളി അനില്‍കുമാര്‍

  • കരാര്‍ നല്‍കിയത് ഡി.ടി.പി.സിയും ഉദ്യോഗസ്ഥരും
  • ഏതന്വേഷണവും നേരിടാമെന്നും മുന്‍ മന്ത്രി

മലപ്പുറം: കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതി ആരോപണത്തില്‍ എ.പി അബ്ദുല്ലക്കുട്ടിയെ തള്ളി മുന്‍മന്ത്രി എ.പി അനില്‍കുമാര്‍. അഴിമതിക്കു പിന്നില്‍ മുന്‍ മന്ത്രി അനില്‍കുമാറും അദ്ദേഹം ഏര്‍പ്പാടുചെയ്ത കമ്പനിയുമാണെന്നതായിരുന്നു ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ ആരോപണം. എന്നാല്‍ ഇതു സംബന്ധിച്ച് കരാര്‍ നല്‍കിയതടക്കമുള്ള പ്രവൃത്തികള്‍ ചെയ്തത് ടി.ടി.പി.സി ഉദ്യോഗസ്ഥരാണെന്ന് എ.പി അനില്‍ കുമാര്‍ പ്രതികരിച്ചു. സംഭവത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും അനില്‍കുമാര്‍ പ്രതികരിച്ചു.
ഒരു കോടി രൂപ ചെലവാക്കി മൈസൂര്‍ ആസ്ഥാനമായ കമ്പനിയെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് കണ്ടെത്തിയത്. ഒരാഴ്ച കോട്ടയില്‍ മാതൃകാ ഷോ നടത്തിയ കമ്പനി തിരികെ പോയി. പത്ത് ലക്ഷം രൂപ പോലും ചെലവാക്കിയിരുന്നില്ലെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കണ്ണൂര്‍ കോട്ടയെ ടൂറിസം രംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് താന്‍ ഈ പദ്ധതി ശുപാര്‍ശ ചെയ്തതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ‘ആ പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി. പിന്നീട് ടൂറിസം മന്ത്രി എപി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അതിന്റെ മറ്റ് നടപടികള്‍ നടന്നു. എന്നാല്‍ ഇതൊരു വലിയ തട്ടിപ്പായിരുന്നുവെന്ന് താന്‍ ഇപ്പോഴാണ് അറിയുന്നത്. ഇതില്‍ പ്രാഥമിക അന്വേഷണത്തിനായാണ് വിജിലന്‍സ് സംഘം എത്തിയത്. അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്.’


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.