2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ജില്ലയുടെ പേര് മാറ്റത്തെതുടര്‍ന്ന് ആന്ധ്രയില്‍ കലാപം; മന്ത്രിയുടെ വസതിക്ക് തീയിട്ടു

പൊലാസുകാരടക്കം നിരവധി പേര്‍ക്ക് പരുക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ പുതുതായി രൂപീകരിച്ച ജില്ലയുടെ പേര് മാറ്റത്തിന് എതിരായ ജനക്കൂട്ടത്തിന്റെ പ്രതിഷേധത്തിനിടെ മന്ത്രിയുടെ വസതിക്ക് തീയിട്ടു. കോണ്‍സീമ ജില്ലയെ ബിആര്‍ അംബേദ്കര്‍ കോണ്‍സീമ ജില്ല എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശത്തിനെതിരെയാണ് ജനക്കൂട്ടം പ്രതിഷേധിച്ചത്.

അക്രമത്തില്‍ ഗതാഗത മന്ത്രി പിനിപെ വിശ്വരൂപുവിന്റെ വീടിന് തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പൊലിസ് സുരക്ഷിതമായി രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിനും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസിനും സന്ദര്‍ശകര്‍ തീയിട്ടു.

കല്ലേറില്‍ നിരവധി പൊലിസുകാര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ 20 ലധികം പൊലിസുകാര്‍ക്ക് പരുക്കേറ്റത് ദൗര്‍ഭാഗ്യകരമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‌ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.