2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഞ്ചു കോടി രൂപയുടെ നോട്ടുകള്‍ ഉപയോഗിച്ച് ക്ഷേത്രാലങ്കാരം- ദസറക്കാഴ്ച

 

ദസറ ആഘോഷവും അലങ്കാരവും എന്നും മനോഹരക്കാഴ്ച തന്നെയാണ്. ദീപാലങ്കാരങ്ങള്‍ കൊണ്ട് തിളങ്ങുന്ന ദസറക്കാഴ്ചകളാണ് കാണികളുടെ കണ്ണിനെ കുളിരണിയിപ്പിക്കുന്നതെങ്കില്‍, ആന്ധ്രപ്രദേശിലുള്ള ഒരു ക്ഷേത്രം അലങ്കരിച്ചത് ഇന്ത്യന്‍ കറന്‍സികള്‍ കൊണ്ടാണ്. നെല്ലൂരിലെ കന്യക പരമേശ്വരി ക്ഷേത്രത്തിലാണ് നോട്ടുകള്‍ കൊണ്ട് പ്രത്യേകം അലങ്കരിച്ചത്. ഇതിനായി അഞ്ചു കോടി രൂപയുടെ കറന്‍സികളാണ് ഉപയോഗിച്ചത്.

ഈ ക്ഷേത്രത്തില്‍ ഓരോ കൊല്ലവും വ്യത്യസ്ത അലങ്കാരങ്ങളാണ് ഉണ്ടാവാറ്. ധനലക്ഷ്മി (ധനത്തിന്റെ ദൈവം) ആയതിനാല്‍ തന്നെ അല്‍പം അലങ്കാരം കൂടിത്തന്നെയിരിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നവരാത്രി- ദസറ ആഘോഷങ്ങളുടെ ഭാഗമായാണ് ഇത്രയും നോട്ടുകള്‍ കൊണ്ട് ഇപ്പോഴത്തെ അലങ്കാരം.

അലങ്കാരത്തിനായി നൂറിലേറെ വളണ്ടിയാര്‍മാര്‍ മണിക്കൂറുകള്‍ ചെലവഴിച്ചു. 2000, 500, 200, 100, 50, 20, 10 രൂപകളുടെ നോട്ടുകളെല്ലാം ഉപയോഗിച്ചിട്ടുണ്ട്. ഇതിലൂടെ തന്നെ പ്രത്യേകം പ്രത്യേകം നിറം ലഭിക്കുകയും ചെയ്തു.

ക്ഷേത്രം നാലു വര്‍ഷം മുമ്പ് 11 കോടി രൂപ ചെലവിട്ടാണ് പുനര്‍നിര്‍മിച്ചത്. ഇവിടെ ഓരോ കൊല്ലവും വളരെ വിപുലമായി തന്നെയാണ് ദസറ ആഘോഷങ്ങള്‍ നടക്കാറുള്ളത്. ദേവിയെ അലങ്കരിക്കാന്‍ ഏഴു കിലോ സ്വര്‍ണവും 60 കിലോ വെള്ളിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.