2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഗംഗാസ്‌നാനത്തിനെത്തിയത് നൂറുകണക്കിനാളുകള്‍

ലഖ്‌നോ: ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഗംഗാ സ്‌നാനത്തിനെത്തിയത് നൂറുകണക്കിനാളുകള്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഉത്തര്‍ പ്രദേശിലെ ഫാറൂഖാബാദിലുമാണ് നൂറുകണക്കിന് പേര്‍ ഗംഗാ ദസറയുടെ ഭാഗമായി ഇന്ന് സ്‌നാനത്തിനെത്തിയത്.

എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും ലംഘിച്ചാണ് ഗംഗാ സ്‌നാനം നടന്നതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. മാസ്‌ക്കുകള്‍ ധരിക്കാതെയാണ് ഫാറൂഖാബാദിലെ പഞ്ചാല്‍ ഘാട്ടില്‍ ഭക്തര്‍ സ്‌നാനത്തിനെത്തിയത്.

എല്ലാക്കൊല്ലവും സമീപ ജില്ലകളില്‍ നിന്നുള്ള നിരവധി പേര്‍ ദസറ ആഘോഷങ്ങളുടെ ഭാഗമായി ഗംഗാ സ്‌നാനത്തിനായി ഇവിടെ എത്താറുണ്ട്.

ഗംഗ ദസറയില്‍ പങ്കെടുക്കാനായി ഹരിദ്വാറിലെ ഹര്‍ കി പൗരി ഘാട്ടിലും നിരവധി ഭക്തരാണെത്തിയത്. ഇവിടെയും മാസ്‌ക്കുകള്‍ ഇല്ലാതയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഭക്തര്‍ സ്‌നാനത്തില്‍ പങ്കെടുക്കാനെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.