2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബ്ലാസ്റ്റേഴ്‌സ് വിട്ടത് മാനേജ്‌മെന്റിന്റെ അണ്‍പ്രഫഷണല്‍ രീതിയില്‍ മനം മടുത്ത്: തുറന്നടിച്ച് അനസ് എടത്തൊടിക

 

കോഴിക്കോട്: ക്ലബ്ബ് മാനേജ്‌മെന്റിന്റെ അണ്‍പ്രഫഷണല്‍ രീതിയില്‍ മനം മടുത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടതെന്ന് വെളിപ്പെടുത്തി ദേശീയ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക. ഞായര്‍ പ്രഭാതത്തിന് വേണ്ടി അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അനസിന്റെ തുറന്നുപറച്ചില്‍.

ജംഷഡ്പുര്‍ എഫ്.സിയില്‍ നിന്ന് മൂന്ന് വര്‍ഷത്തെ കരാര്‍ നല്‍കിയാണ് എന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് വിളിക്കുന്നത്. എന്നെ ടീമിലെത്തിക്കുന്നത് കൊണ്ട് ടീമിന് വ്യക്തമായ പ്ലാനുണ്ടെന്നായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ എന്നെ അറിയിച്ചത്. എന്നാല്‍ പിന്നീട് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പെട്ടെന്ന് തീരുമാനം മാറ്റി.

സീസണിന്റെ പകുതി ആയപ്പോഴേക്കും എന്നോട് ക്ലബ് വിടാന്‍ ആവശ്യപ്പെട്ടു. ഗോകുലം കേരളാ എഫ്.സിയിലേക്കോ മോഹന്‍ ബഗാനിലേക്കോ ലോണില്‍ അയക്കുമെന്ന് വരെ പറഞ്ഞു. ചിലരെല്ലാം വിശ്വസിക്കുന്നത് ഞാന്‍ എന്റെ ഇഷ്ടപ്രകാരം ക്ലബ് വിട്ടതാണെന്നാണ്. എന്നാല്‍ മാനേജ്‌മെന്റിന്റെ അണ്‍പ്രഫഷണല്‍ രീതിയില്‍ മനം മടുത്താണ് ഞാന്‍ ക്ലബ് വിട്ടതെന്നും അനസ് പറഞ്ഞു.

അഭിമുഖം മുഴുവനായി വായിക്കാന്‍  ഞായര്‍ പ്രഭാതം കാണുക

njayarprabhaatham

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.