2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബിനാമി സ്വത്തുക്കളെക്കുറിച്ച് വിവരമുണ്ടെങ്കില്‍ പുറത്തുവിടണം; മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിനാമി സ്വത്തുക്കളുള്ള കോണ്‍ഗ്രസ് നേതാക്കന്മാരുടെ പട്ടിക പുറത്തുവിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. കോണ്‍ഗ്രസ് നേതാക്കന്മാര്‍ അവരുടെ ഡ്രൈവര്‍മാരുടെയും പാചകക്കാരുടെയും പേരില്‍ സ്വത്തുക്കള്‍ സ്വരുക്കൂട്ടിയെന്ന മോദിയുടെ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണം അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു. ”അവരുടെ പേരുകള്‍ പൊതുമധ്യത്തില്‍ കൊണ്ടുവരാന്‍ ഞാന്‍ മോദിയെ വെല്ലുവിളിക്കുന്നു, അത്തരം നേതാക്കന്മാര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ജയിലിലടച്ചോളൂ. ഇത്തരം അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുന്നത് പ്രധാനമന്ത്രിയുടെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ല. അദ്ദേഹത്തിന് ഇത്തരം എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍, അത് പൊതുജനത്തിനു മുമ്പില്‍ വയ്ക്കണം”- ആനന്ദ് ശര്‍മ്മ വെല്ലുവിളിച്ചു.

ബിനാമി ബില്‍ പാസാക്കിയതും ലോക്പാല്‍ ബില്ലിന് പ്രധാന ചുവടുവച്ചതും കോണ്‍ഗ്രസാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മോദി കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ ആരോപണമുന്നയിച്ചത്. നോട്ട് നിരോധന വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് കണ്ണീരൊഴുക്കുന്നുവെന്നാണ് മോദി പറഞ്ഞത്. ബിനാമി സ്വത്ത് തകര്‍ന്നതിനാലാണ് ഇതെന്നും മോദി ആരോപിച്ചിരുന്നു.


 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.