2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഇന്‍സള്‍ട്ട് ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്’- അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് എ.എന്‍ ഷംസീര്‍

 

തലശ്ശേരി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ. ‘ഇന്‍സള്‍ട്ട് ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്’ എന്ന വെള്ളം സിനിമയിലെ സംഭാഷണം തലക്കെട്ടാക്കിയാണ് ഷംസീറിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്..
വെള്ളം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് നേടിയ ശ്രീ. ജയസൂര്യക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഏറെ കാലം സിനിമയുടെ പിൻനിരയിൽ ചെറിയ വേഷങ്ങൾ ചെയ്ത് നിൽക്കുമ്പോഴും കഴിവും അതോടൊപ്പം കഠിനാധ്വാനവും കൊണ്ട് ഈ മികച്ച നേട്ടം കൈവരിക്കാൻ ജയസൂര്യക്ക് സാധിച്ചത് സിനിമ എന്ന വലിയ ലോകത്തെ സ്വപ്നം കാണുന്ന ഏതൊരാൾക്കും അത്രയേറെ പ്രചോദനമായി മാറുന്ന കാര്യമാണ്.
ജയസൂര്യക്കൊപ്പം ചെറിയൊരു കാലയളവ് കൊണ്ട് തന്നെ മികച്ച വേഷങ്ങൾ ഏറെ പ്രശംസനീയമായ രീതിയിൽ അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ട് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന ബെന്നും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു..
ഒപ്പം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്നത്തെ സമൂഹത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തെ മനോഹരനായി അവതരിപ്പിച്ച The Great Indian Kitchen എന്ന സിനിമ ആണെന്നത് ഏറെ സന്തോഷം നൽകുന്നു..
സച്ചിയും അനിൽ നെടുമങ്ങാടും നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അവരുടെ കൈയൊപ്പ് ചാർത്തപ്പെട്ട അയ്യപ്പനും കോശിയും ജനപ്രിയ സിനിമ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജനങ്ങൾ മനസ്സിൽ ആഗ്രഹിച്ച അവാർഡ് പ്രഖ്യാപനമായി മാറി.
മികച്ച ആർട്ട്‌ ഡയറക്ടർ ആയി തെരഞ്ഞെടുക്കപ്പെട്ട തലശ്ശേരി സ്വദേശി കൂടി ആയ സന്തോഷ്‌ രാമൻ നാടിന്റെയും അഭിമാനമായി മാറി.
ഇതോടൊപ്പം മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ, സംഗീതജ്ഞൻ എം. ജയചന്ദ്രൻ, സുധീഷ്, ഗായകൻ ശഹബാസ് അമൻ, ഗായിക നിത്യ മാമൻ, ചിത്രസംയോജകൻ മഹേഷ് നാരായണൻ, ഡബ്ബിങ് ആർട്ടിസ്റ്റുകളായ ഷോബി തിലകൻ റിയ സൈറ, മേക്കപ്പ്മാൻ റഷീദ് അഹമ്മദ്, പ്രത്യേക ജൂറി പരാമർശം നേടിയ നാഞ്ചിയമ്മ തുടങ്ങി പുരസ്കാരത്തിനു അർഹരായ മുഴുവൻ പേർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.