2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

അഴിമതിയില്‍ വ്യക്തമായ പങ്ക്, എന്നിട്ടും എന്തുകൊണ്ട്സ്വപ്ന സുരേഷിനെ അറസ്റ്റു ചെയ്യുന്നില്ലെന്ന് ഇ.ഡിയോട് ഹൈക്കോടതി

 

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്തുകൊണ്ടാണെന്ന് സ്വപ്ന സുരേഷിനെ അറസ്റ്റു ചെയ്യാത്തതെന്ന് ഹൈക്കോടതി. ഇ.ഡിയോടാണ് ഹൈക്കോടതിയുടെ ചോദ്യം ഉന്നയിച്ചത്. അഴിമതിയില്‍ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നും കേസില്‍ സ്വപ്നയുടെ അറസ്റ്റ് വൈകുന്നത് ഗൗരവമുള്ള വിഷയമാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണ കരാര്‍ വാങ്ങിനല്‍കാനായി യൂണിടാക് ബില്‍ഡേഴ്‌സില്‍ നിന്ന് കോഴ വാങ്ങിയെന്ന കേസിലാണ് എം.ശിവശങ്കറിനെ ഇ.ഡി ഫെബ്രുവരിയില്‍ അറസ്റ്റു ചെയ്തത്. 4.48 കോടി രൂപ ശിവശങ്കറിനു നല്‍കിയതായി യൂണിടാക് ബില്‍ഡേഴ്‌സ് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു.

ശിവശങ്കറിന് മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും ഉന്നത സ്വാധീനമുണ്ട്. ഇതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിച്ചാല്‍ പ്രതി സ്വാധീനം ഉപയോഗിച്ചു തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. ഗുരുതര കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു അറസ്റ്റിലായി പുറത്തിറങ്ങിയ ശേഷവും ശിവശങ്കര്‍ ഉന്നത സ്ഥാനങ്ങളിലേക്കു തിരിച്ചെത്തി. ഇത് സര്‍ക്കാരിലുള്ള സ്വാധീനം തെളിയിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.