അങ്കാറ: മൊറോക്കോ ഭൂകമ്പത്തില്‍ മരണസംഖ്യ 832ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. 600 ലധികം പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു തലസ്ഥാനമായ റാബത്തിലും പരിസര പ്രദേശങ്ങളിലും കനത്ത ഭൂചനലമുണ്ടായത്. റിക്ടെര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കനത്ത നാശനഷ്ടമുണ്ടാക്കി. ഗുരുതര പരിക്കുകളോടെ നൂറുകണക്കിന് പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുണ്ട്.
ഭൂകമ്പം ദുരന്തം വിതച്ച മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ ഇന്ത്യ സന്നദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൊറോക്കോ ദുരന്തത്തില്‍ അനുശോചനം അറിയിച്ചാണ് ജി 20 ഉച്ചകോടിയില്‍ മോദി പ്രസംഗം തുടങ്ങിയത്. കഷ്ടപ്പാടിന്റെ ഈ സമയത്ത് ലോക സമൂഹം മുഴുവനായും മൊറോക്കോയ്ക്ക് ഒപ്പമുണ്ടെന്ന് മോദി പറഞ്ഞു. ഇന്ത്യയ്ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ രാജ്യം സന്നദ്ധമാണ് മോദി അറിയിച്ചു.
ചരിത്ര സ്മാകരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ കെട്ടിടങ്ങള്‍ നശിച്ചു. അവശിഷ്ടക്കൂമ്പാരമായ കെട്ടിടങ്ങളുടെ ദൃശ്യങ്ങള്‍ നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുനെസ്‌കോ പൈതൃക കേന്ദ്രമായ മാരക്കേഷ് ആണ് ഭൂകമ്പത്തില്‍ നാശനഷ്ടമുണ്ടായ പ്രധാന സ്ഥലം. ഇവിടെ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
Comments are closed for this post.