2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബസുമായി കൂട്ടിയിടിച്ച് വിമാനത്തിന് കേടുപാടുകള്‍; അഞ്ച് പേര്‍ക്ക് പരുക്ക്

ലോസ് ഏഞ്ചല്‍സ്: ഷട്ടില്‍ ബസ്സുമായി കൂട്ടിയിടിച്ച് യാത്രാവിമാനത്തിന് കേടുപാടുകള്‍. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തിലാണ് എയര്‍ബസ് എ321 വിമാനവുമായി കൂട്ടിയിടിച്ചുള്ള അപകടം. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റെങ്കിലും സാരമുള്ളതല്ല. എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ തെക്കുഭാഗത്തുവെച്ചാണ്, യാത്രക്കാരെ ഇറക്കിയ ശേഷം ടാക്‌സി വേയിലൂടെ പാര്‍ക്കിങ് ഏരിയയിലേക്ക് കൊണ്ടുപോവുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഷട്ടില്‍ ബസ്സുമായി കൂട്ടിയിടിച്ചത്.

വിമാനവും ബസ്സും കുറഞ്ഞ വേഗതയിലായതിനാല്‍ ആളപായമുണ്ടായില്ല. ബസ്സിന്റെയും വിമാനം വലിച്ചുകൊണ്ടുപോയ ‘ടഗ്’ വാഗനത്തിന്റെയും ഡ്രൈവര്‍മാരടക്കം പരുക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

   


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.