2021 March 08 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വരാന്‍ പോകുന്നത് എ.എം.ടി കാറുകളുടെ കാലം

  • ഓട്ടോമാറ്റഡ് ആന്റ് മാന്വല്‍ ട്രാന്‍സ്മിഷനുമായി ചെറു കാറുകള്‍

ന്യൂഡല്‍ഹി: ഇനിയങ്ങോട്ട് ഓട്ടോമാറ്റഡ് ഗിയര്‍ ട്രാന്‍സ്മിഷനുകളടങ്ങിയ ചെറുകാറുകളുടെ കാലമായിരിക്കും. ചെറുകാറുകളില്‍ ഓട്ടോമാറ്റഡ് ആന്റ് മാന്വല്‍ ട്രാന്‍സ്മിഷനുമായി(എ.എം.ടി) ഇന്ത്യന്‍ വിപണിയിലിറങ്ങാന്‍ കാത്തിരിക്കുകയാണ് പ്രമുഖ കാര്‍ നിര്‍മാതാക്കള്‍. ഇത്തരം കാറുകള്‍ക്ക് ആവശ്യക്കാരേറിയതോടെ പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം മത്സരാടിസ്ഥാനത്തില്‍ തന്നെ പുതിയ കാറുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 

00044513

റെനോ ലോഡ്ജി

റെനോ ലോജി, റെനോ ക്വിഡ്, ഡാറ്റ്‌സണ്‍ റെഡി ഗോ,ടാറ്റ തിയാഗോ എന്നിവയാണ് വരും മാസങ്ങളില്‍ നിരത്തിലിറങ്ങാന്‍ പോകുന്ന പുതിയ എ.എം.ടി കാറുകള്‍.ഈ അടുത്ത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ പുതിയ കാര്‍ നിര്‍മാതക്കളായ റെനോയുടെ
എം.പിവിയായ ലോഡ്ജിക്ക് 10 മുതല്‍ 12 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ റെനോയുടെ തന്നെ ചെറുകാറായ ക്വിഡിന് 3 മുതല്‍ 5 ലക്ഷം വരെയുണ്ടാകൂ.

1460787731_datsun-redi-go

ഡാറ്റ്‌സണ്‍ റെഡി ഗോ

ക്വിഡിന് കടുത്ത വെല്ലുവിളിയുമായി എത്തുന്ന ഡാറ്റ്‌സണ്‍ റെഡി ഗോക്ക് 3.5 ലക്ഷം മുതല്‍ 4.5 ലക്ഷം വരെയാണ് ഏകദേശ വില. റെഡി ഗോ ഈ വര്‍ഷാവസാനം റെഡിയാകുമെന്നാണറിയുന്നത്. ഇരു കമ്പനികള്‍ക്കും വെല്ലുവിളി ഉയര്‍ത്തികൊണ്ടാണ് അടുത്തവര്‍ഷാരംഭത്തില്‍ ടാറ്റയുടെ തിയോഗോ പുറത്തിറങ്ങുന്നത്. 4 മുതല്‍ 5 ലക്ഷം വരെയാണ് തിയോഗോയുടെയും ഏകദേശ വില.

96823063

ടാറ്റ തിയാഗോ

ലക്ഷ്വറി കാറുകളിലും മറ്റു വിലകൂടിയ കാറുകളിലും നിലവില്‍ ഓട്ടോമാറ്റഡ് ഗിയര്‍ ട്രാന്‍സ്മിഷന്‍ ഉള്ളതിനാല്‍ തന്നെ ബഡ്ജറ്റ് കാറുകള്‍ക്കാണ് ഇനിയുള്ള കാലം ഈ രംഗത്ത് കിടമത്സരം നേരിടേണ്ടി വരിക. മാരുതിയുടെ എ സ്റ്റാറും,ഓള്‍ട്ടോ കെ ടെനുമെല്ലാം മുമ്പ് ലിമിറ്റഡ് എഡിഷനായി ഓട്ടോമാറ്റഡ് ഗിയര്‍ സിസ്റ്റമുള്ള മോഡലുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇവ വിപണിയില്‍ അധികകാലം പിടിച്ചു നിന്നില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News