കരിപ്പൂര്‍: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷിച്ചവരില്‍ കേരളത്തില്‍നിന്ന് അവസരം ലഭിച്ചത് 9270 പേര്‍ക്ക്. ഈ പട്ടികയില്‍ മാറ്റമുണ്ടായേക്കാം. 70 വയസ്സ് വിഭാഗത്തിലെ 1430 പേര്‍ക്കും ലേഡീസ് വിത്തൗട്ട് മഹ്‌റം വിഭാഗത്തിലെ 2807 പേര്‍ക്കും നേരിട്ട് അവസരം ലഭിച്ചു. ജനറല്‍ വിഭാഗത്തില്‍നിന്ന് 5033 പേര്‍ക്കും അവസരം ലഭിച്ചു.15,287 പേരാണ് ജനറല്‍ വിഭാഗത്തില്‍ അപേക്ഷിച്ചത്. മൂന്നു വിഭാഗങ്ങളിലായി 19,524 പേരാണ് സംസ്ഥാനത്തുനിന്ന് അപേക്ഷിച്ചത്. നറുക്കെടുപ്പിലൂടെ 5033 പേര്‍ക്ക് അവസരം ലഭിച്ചത്.
Comments are closed for this post.