തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയുമെന്നും ആ ദിവസം വിദൂരമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടിക്ക് ഭാവിയുണ്ടെങ്കില്‍ അത് ബി.ജെ.പിക്ക് മാത്രമാണെന്നും അത് മനസിലാക്കി വേണം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുവാനെന്നും അമിത്ഷാ പറഞ്ഞു. തിരുവനന്തപുരത്ത് ബി.ജെ.പി പട്ടികജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് നിന്ന് കമ്മ്യൂണിസം അപ്രത്യക്ഷമാവുകയാണ്. ഭാരതത്തില്‍ ഭാവി ഉള്ളത് ബിജെപിക്ക് മാത്രമാണ്. എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ദരിദ്രര്‍ക്ക് വേണ്ടിയാണ്. ബി.ജെ.പി ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ പ്രസിഡന്റായി പട്ടികജാതിയിലുള്ള രാംനാഥ് കോവിന്ദിനെ തെരഞ്ഞെടുത്തു.
രണ്ടാമത് അവസരം കിട്ടിയപ്പോള്‍ പട്ടിക വര്‍ഗ്ഗത്തില്‍ നിന്നുള്ള വനിതയെയാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂ എന്നാണ് മോദിജി വിശ്വസിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
Comments are closed for this post.