സ്ത്രീകള്‍ക്ക് ജോലിയില്‍ 33 ശതമാനം സംവരണം- നാട് അടിമുടി മാറും
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വന്‍ പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മമതാ സര്‍ക്കാരിനെ നീക്കി ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുക എന്നുള്ളതല്ലെന്നും ബംഗാള്‍ ജനത ആഗ്രഹിക്കുന്നതുപോലെ ‘സൊണാര്‍ ബംഗ്ലാ’ സൃഷ്ടിക്കുമെന്നും അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ ബി.ജെ.പി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് തൊഴിലില്‍ 33 ശതമാനം സംവരണം നല്‍കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളക്കമ്മിഷന്‍ നടപ്പാക്കുമെന്നും ഉംഫുന്‍ ദുരിതാശ്വാസ സഹായനിധിയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്തെ ദരിദ്രരുടെ അവസ്ഥയില്‍, സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥയില്‍ ഒരു മാറ്റം കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അമിത ഷാ പറഞ്ഞു.
Comments are closed for this post.