ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ വാര്‍ത്തകള്‍ പെരുപ്പിച്ചു നല്‍കാതിരിക്കാന്‍ എഡിറ്റര്‍മാര്‍ ശ്രദ്ധിക്കണമെന്നും കരുതലോടെ വാര്‍ത്ത നല്‍കണമെന്നും മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈകോടതിയുടെ നിര്‍ദേശം. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള വിരങ്ങള്‍ പുറത്തുവരണം. എന്നാല്‍ സ്വകാര്യതയുടെ അതിര്‍ത്തി ലംഘിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ടൂള്‍കിറ്റ് കേസ് അന്വേഷണത്തിലെ ദിഷയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ. ഒരു കുറ്റകൃത്യത്തിന്റെ സ്വഭാവം നിര്‍ണയിക്കേണ്ടത് ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും പ്രായം നടപടി ഒഴിവാക്കാനുള്ള കാരണമല്ലന്നും കുറ്റവാളിയുടെ പ്രായം ലിംഗം തൊഴില്‍ എന്നിവയൊന്നും പരിഗണിക്കാനാവില്ലെന്നും ഷാ പറഞ്ഞു. ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലിസ് നടപടിയെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേസ് അന്വേഷണവുമായി മുന്നോട്ടു പോകാന്‍ ഡല്‍ഹി പൊലിസിന് യാതൊരു വിധ രാഷ്ട്രീയ സമ്മര്‍ദവുമില്ല. നിയമാനുസൃതം മുന്നോട്ടുപോകും. അതുകൊണ്ട് കേസിന്റെ മെറിറ്റിനെ കുറിച്ച് താന്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം ടൈംസ് നൗവിനോടും എബിപി ന്യൂസിനോടും പ്രതികരിച്ചു.
Comments are closed for this post.