കൊല്ലം: ഇരുമുന്നണികളെയും കടന്നാക്രമിച്ച് വീണ്ടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതേതര പാര്‍ട്ടിയെന്ന് പറയുന്ന കോണ്‍ഗ്രസ്, മുസ്ലിം ലീഗുമായി കൂടുന്നു. ശിവസേനയുമായാണ് മഹാരാഷ്ട്രയിലെ സഖ്യം. ഇതുപോലൊരു പാര്‍ട്ടിയെ ഞാന്‍ കണ്ടിട്ടില്ലെന്നും കൊല്ലത്തെ പുറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പരിപാടിയിടില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ .
മതിഭ്രമം ബാധിച്ച നേതൃത്വമാണ് കോണ്‍ഗ്രസിന്. രാഹുല്‍ കേരളത്തില്‍ പിക്നികിനാണ് വരുന്നത്. കേരളത്തില്‍ സിപിഎമ്മിനെതിരെ മത്സരിച്ചിട്ട് ബംഗാളില്‍ സി.പി.എമ്മുമായി സഖ്യത്തിലാണ് കോണ്‍ഗ്രസെന്നും ഷാ പറഞ്ഞു.
മോദിയുടെയും ഇ. ശ്രീധരന്റെയും നേതൃത്വത്തില്‍ ബി.ജെ.പിക്ക് മാത്രമേ കേരളത്തെ രക്ഷിക്കാനാവൂ എന്നവവകാശപ്പെട്ട അമിത്ഷാ
എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ തിരസ്‌ക്കരിച്ച് താമര വിരിയിക്കണമെന്ന് കേരളത്തോട് അഭ്യര്‍ഥിച്ചു. മോദിയ്‌ക്കൊപ്പം പുതിയ കേരളം ഉണ്ടാകണം. കമ്മൂണിസ്റ്റുകളും, കോണ്‍ഗ്രസും ചേര്‍ന്ന് കേരളത്തെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റി. കോണ്‍ഗ്രസ് വരുമ്പോള്‍ സോളാര്‍ അഴിമതി, കമ്മൂണിസ്റ്റ് വരുമ്പോ ഡോളര്‍ അഴിമതി. ലോകം മുഴുവനും കമ്യൂണിസം നശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.