2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

ഇറാൻ അമേരിക്കൻ സംഘർഷം; മധ്യേഷ്യയിലെ വിമാന റൂട്ടുകളിൽ മാറ്റം വരുത്തി ഗൾഫ് വിമാന കമ്പനികൾ 

റൂട്ടുകളിൽ മാറ്റം വരുത്തിയതായി സഊദിയ 

റിയാദ്: അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ടതിനു പിന്നാലെ മേഖല യുദ്ധ ഭീതിയിലേക്ക് നീങ്ങവേ, വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. യു  എ ഇ കേന്ദ്രീകരിച്ചു നടത്തുന്ന വിമാന സർവ്വീസുകൾ തങ്ങളുടെ യാത്രാ റൂട്ടുകൾ മാറ്റിയതായി അറിയിച്ചതിനു പിന്നാലെ സഊദി ദേശീയ വിമാന കമ്പനിയായ സഊദിയയും റൂട്ടുകളിൽ മാറ്റം വരുത്തി. 
 
ഇറാന്‍ സമുദ്രാതിര്‍ത്തിക്കു മുകളിലൂടെ പറക്കരുതെന്ന് അമേരിക്കന്‍ വിമാന കമ്പനികള്‍ക്ക് യു.എസ് വ്യോമ ഏജന്‍സിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികൾ വിമാന സർവ്വീസ് റൂട്ടുകൾ മാറ്റം വരുത്തിയത്. ഹോര്‍മുസ് കടിലിടുക്കിനും ഒമാന്‍ ഉള്‍ക്കടലിനും മുകളിലൂടെ പറക്കരുതെന്നാണ് നിര്‍ദേശം.
 
സഊദിയയുടെ ഏഷൃന്‍ രാജൃങ്ങളിലേക്കുള്ള ചില വിമാന സര്‍വ്വീസുകള്‍ റൂട്ടുകള്‍ മാറ്റുന്നതായി സഊദി എയർ ലൈൻ അധികൃതർ അറിയിച്ചു. ഇറാന്‍ ആകാശപരിധിയില്‍ സംഘര്‍ഷാവസ്ഥ കനത്തതോടെയാണ് ഇറാന്റെ പരിധിയില്‍ നിന്നും ഗള്‍ഫ് രാജൃങ്ങളിലുള്ള വിമാനങ്ങളും റൂട്ടുകള്‍ മാറ്റുവാന്‍ നിബന്ധിതരായത്. അതേസമയം വിമാനങ്ങളുടെ പോക്കുവരവുകളിലും മറ്റുമുള്ള ഷെഡൃുളുകളില്‍ പറയത്തക്ക മാറ്റങ്ങളുണ്ടാവില്ലെന്ന് സഊദിയ  അറിയിച്ചിട്ടുണ്ട്.
 
ദുബൈ കേന്ദ്രീകരിച്ചു സർവ്വീസ് നടത്തുന്ന ഫ്‌ളൈ ദുബൈ, എമിറേറ്റ്സ്,  വിമാനങ്ങളുടെ ചില സർവീസുകളുടെ റൂട്ടുകളിൽ മാറ്റം വരുത്തിയതായി എയർ ലൈൻ കമ്പനികൾ അറിയിച്ചിരുന്നു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിപ്പ് തങ്ങൾ ഗൗരവത്തോടെ കാണുന്നുവെന്നും മേഖലയിലെ സ്ഥിതിഗതികൾ സസൂക്ഷ്മം തങ്ങൾ നിരീക്ഷിക്കുകയാണെന്നും ഫ്‌ളൈ ദുബൈ വക്താവ് അറിയിച്ചു. നിലവിലെ സ്ഥിതി ഗതികൾ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും വിമാന റൂട്ടുകളിൽ മാറ്റം വരുത്തുന്നതടക്കം വേണ്ട നടപടികൾ കൈകൊണ്ടെന്നും എമിറേറ്റ്സ് വിമാന കമ്പനി വ്യക്തമാക്കി. 
 
ചില സർവീസുകളിൽ യാത്രാ റൂട്ട് മാറ്റം വരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അബുദാബി ആസ്ഥാനമായ ഇത്തിഹാദ് വിമാന കമ്പനി അറിയിച്ചു. മുന്നറിയിപ്പ് ഗൗരവത്തോടെ കാണുന്നുവെന്ന് എയർ അറേബ്യാ അറിയിച്ചു. വന്‍തോതില്‍ സിവില്‍ വിമാനങ്ങള്‍ പറക്കുന്ന മേഖലയില്‍ സൈനിക നടപടി വര്‍ധിക്കുന്നത് അത്യധികം ആശങ്കാ ജനകമാണെന്ന് എഫ്എഎ പറയുന്നു. വിമാനങ്ങള്‍ക്ക് എഫ്.എ.എ ഏര്‍പ്പെടുത്തിയ നിരോധം വടക്കെ അമേരിക്കയില്‍നിന്ന് ഏഷ്യയിലേക്കുള്ള സര്‍വീസുകളെയാണ് പ്രധാനമായും ബാധിക്കുക. ഇറാന്‍ വ്യോമപാതയിലൂടെ പറക്കില്ലെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ് എന്നിവയും വ്യക്തമാക്കിയിട്ടുണ്ട്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.