ചെന്നൈ: ചെന്നൈ നഗരത്തില്‍ കനത്ത മഴ. ഇന്നലെ അര്‍ധരാത്രി മുതല്‍ തുടങ്ങിയ മഴയില്‍ നഗരത്തിലെ പ്രധാനറോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു. വെല്ലൂര്‍, റാണിപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം, പന്ത്രണ്ടാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ മുന്‍നിശ്ചയിച്ചപ്രകാരം നടത്തുമെന്നും അറിയിപ്പുണ്ട്.
ചൊവ്വാഴ്ചവരെ ചെന്നൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആര്‍.കെ റോഡില്‍ മരം റോഡിലേക്ക് വീണെങ്കിലും ഫയര്‍ഫോഴ്‌സെത്തി രാവിലെയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
Tree fell down about 5am at J.N.Road near Shell petrol pump Chennai. @chennaicorp @chennaipolice_ @ChennaiTraffic pic.twitter.com/bcY4BxlnBG
— Sreehari (@sreehari) June 18, 2023
കനത്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ചെന്നൈയില്‍ ഇറങ്ങേണ്ട ആറ് രാജ്യാന്തര വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. രാജ്യാന്തര വിമാനങ്ങളടക്കം നിരവധി വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുന്നുണ്ട്.
Comments are closed for this post.