മിസിസിപ്പി: യു.എസിലെ മിസിസിപ്പിയില്‍ ശക്തമായ ടൊര്‍ണാഡോയില്‍ 21പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് ടൊര്‍ണാഡോ സര്‍വനാശം വിതച്ചത്. വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങക്കിടയില്‍ കുടുങ്ങി. ഒരു ഗ്രാമത്തെ ടൊര്‍ണാഡോ പൂര്‍ണമായി നശിപ്പിച്ചു. ശക്തമായ കൊടുങ്കാറ്റിനു പിന്നാലെയാണ് ടൊര്‍ണാഡോ എന്ന ചുഴലിക്കൊടുങ്കാറ്റുണ്ടായത്.
First Light of Rolling Fork Mississippi after a Violent #Tornado last night. #mswx @SevereStudios @MyRadarWX pic.twitter.com/NG0YcI3TQn
— Jordan Hall (@JordanHallWX) March 25, 2023
തെക്കന്‍ സംസ്ഥാനങ്ങളെയും കൊടുങ്കാറ്റ് ബാധിച്ചു. മിസിസിപ്പിയില്‍ തുടര്‍ന്ന് കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. നിരവധി പേര്‍ക്ക് കെട്ടിടാവശിഷ്ടങ്ങള്‍ ദേഹത്തേക്ക് വീണ് സാരമായി പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടരുന്നുണ്ടെന്നും പരുക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയെന്നും മിസിസിപ്പി ഗവര്‍ണര്‍ പറഞ്ഞു.
ജാക്‌സണിന്റെ വടക്കുപടിഞ്ഞാറ് 50 കി.മി അകലെയാണ് ടൊര്‍ണാഡോ കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത്. ഇവിടെ മാത്രം 13 പേര്‍ മരിച്ചു. കരോള്‍ കൗണ്ടിയില്‍ മൂന്നു പേര്‍ മരിച്ചു. വടക്കുകിഴക്കന്‍ മിസിസിപ്പിയിലെ മൊന്റോ കൗണ്ടിയില്‍ രണ്ടു പേരും കൊല്ലപ്പെട്ടു. അലബാമ, ടെന്നിസി, മിസിസിപ്പി എന്നിവിടങ്ങളിലാണ് ടൊര്‍ണാഡോ നാശനഷ്ടമുണ്ടാക്കിയത്. വൈദ്യുതി, വാര്‍ത്താ വിനിമയ ബന്ധങ്ങളും താറുമാറായി.
Comments are closed for this post.