മലപ്പുറം: ഹെല്‍മെറ്റ് ധരിക്കാതെ വണ്ടിയോടിച്ചെന്ന പേരില്‍ ആംബുലന്‍സിന് പിഴ ചുമത്തിയതായി പരാതി. മലപ്പുറം കോട്ടക്കലിനടുത്തുള്ള പറപ്പൂരിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിന്റെ ആംബുലന്‍സിനാണ് പിഴയിട്ടിരിക്കുന്നത്.
പറപ്പൂര്‍ ഇരിങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കേന്ദ്രത്തിന്റെ ആംബുലന്‍സിനാണ് കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിന്റെ പിഴ മാറി ലഭിച്ചിരിക്കുന്നതെന്നാണ് പരാതി. വേങ്ങര സ്വദേശിയായ ഹസീബ് പി. ആണ് പിഴയീടാക്കിയതിന്റെ നോട്ടീസ് സഹിതം ഫേസ്ബുക്കില്‍ പങ്കുവച്ചത്.
വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പറിലെ സമാനതയാകാം ഈ തെറ്റിന് കാരണം. ഫോട്ടോയിലുള്ള മോട്ടോര്‍ സൈക്കിള്‍ നമ്പര്‍ കെ എല്‍55ആര്‍ 2683 ആണ്. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ആംബുലന്‍സ് രജിസ്ട്രേഷന്‍ നമ്പര്‍ കെ എല്‍ 65ആര്‍2683 എന്നുമാണ്.
Comments are closed for this post.