2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു

കണ്ണൂര്‍: പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. പിലാത്തറ സ്വദേശിയും സി.ഐ.ടി.യു പ്രവര്‍ത്തകനുമായ റിജേഷിനാണ് കുത്തേറ്റത്. ആംബുലന്‍സ് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്.

ബി.ജെ.പി അനുഭാവിയായ ശരത്ത് എന്നയാളുടെ ആംബുലന്‍സ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം ഇവിടെ നിലനിന്നിരുന്നു. സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ ആക്രമണമെന്നാണ് കരുതുന്നത്. റിജേഷിന്റെ പരുക്ക് സാരമുള്ളതല്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.