തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖള വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് അമ്പൂരിയില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കേന്ദ്രവനം പരിസ്ഥിതി വകുപ്പ് നെയ്യാര്‍ പേപ്പാറ വന്യജീവിസങ്കേതത്തിലെ കൂടുതല്‍ പ്രദേശങ്ങള്‍ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പാറശ്ശാല എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ രക്ഷാധികാരിയായ അന്പൂരി ആകഷന്‍ കൗണ്‍സിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. ജനവാസപ്രദേശങ്ങള്‍ സംരക്ഷിതമേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.
അമ്പൂരി പഞ്ചായത്തിലെ പത്ത് വാര്‍ഡുകളാണ് പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അമ്പൂരിയിലെ ആദിവാസി മേഖലയും ഇതില്‍പെടും.
പഞ്ചായത്തുകളുടെ പരാതി ചര്‍ച്ച ചെയ്യാനായി അടുത്ത വെള്ളിയാഴ്ച വനംമന്ത്രി യോഗം വിളിച്ചിട്ടുണ്ട്
Comments are closed for this post.