ന്യൂഡല്‍ഹി: നാളെ മുതല്‍ (സെപ്തംബര്‍ 19) കാഷ് ഓണ്‍ ഡെലിവറിയായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ആമസോണ്‍. 2,000 രൂപ നോട്ട് മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള സമയപരിധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് ഇകൊമേഴ്‌സ് ഭീമന്റെ തീരുമാനം. സെപ്തംബര്‍ 30 നാണ് 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി അവസാനിക്കുന്നത്.
നിലവില്‍ 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും സെപ്തംബര്‍ 19 മുതല്‍ കാഷ് ഓണ്‍ ഡെലിവറി (cod) പേയ്‌മെന്റുകള്‍ക്ക് 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ആമസോണ്‍ അറിയിച്ചു. എന്നാല്‍ തേര്‍ഡ് പാര്‍ട്ടി കൊറിയര്‍ പങ്കാളി വഴിയാണ് ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നതെങ്കില്‍ 2,000 രൂപയുടെ നോട്ടുകള്‍ സ്വീകരിച്ചേക്കാമെന്നും ആമസോണ്‍ അറിയിച്ചു.
മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആര്‍.ബി.ഐ പ്രഖ്യാപിച്ചത്. 2016 നവംബര്‍ എട്ടിനു മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയതിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018-19ല്‍ അവസാനിപ്പിച്ചു. ആര്‍ബിഐയുടെ കണക്കനുസരിച്ച്, പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 76 ശതമാനവും ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. നോട്ടുകളിലേറെയും 2017 മാര്‍ച്ചിനു മുന്‍പ് അച്ചടിച്ചവയാണ്.
Comments are closed for this post.