2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ആമസോണ്‍ 4,000 ജോലിക്കാരെ എടുക്കുന്നു, ഏഴ് ഗോഡൗണുകള്‍ തുറക്കും

ന്യൂഡല്‍ഹി: ഇ- വാണിജ്യ ഭീമന്‍ ആമസോണ്‍ രാജ്യത്ത് കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ഏഴ് പുതിയ ഗോഡൗണുകള്‍ തുറക്കുന്നതിനു പുറമെ 4000 ജീവനക്കാരെ കൂടി നിയമിക്കുന്നു.

യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍, ഇന്ത്യയില്‍ 5 ബില്യണ്‍ യു.എസ് ഡോളര്‍നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. ഇക്കൊല്ലം ജൂണ്‍ അവസാനിക്കുന്നതോടെ ലോകത്താകമാനം 41 പുതിയ ഗോഡൗണുകള്‍ ആരംഭിക്കാനാണ് പദ്ധതി.

തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് പുതിയ ഗോഡൗണുകള്‍ തുടങ്ങുന്നത്. ഇവിടങ്ങളിലായി 4000 ജീവനക്കാരെ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.