
വാഷിങ്ടണ്‍: വംശീയതയ്ക്കായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ച് ഗൂഗിളും ആമസോണും വിഷും. വൈറ്റ് അനുകൂല, നവ- നാസി ഉല്പന്നങ്ങളാണ് കാര്‍ട്ടുകളില്‍ നിന്ന് ഒഴിവാക്കിയത്.
സെല്‍റ്റിക് ക്രോസ് ചിഹ്നം ഇട്ടുകൊണ്ടുള്ള വൈറ്റ്-സുപ്രീമസിസ്റ്റിന്റെ പതാക ആമസോണിന്റെ കാര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ഉല്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കെതിരെ വെറുപ്പ് വിരുദ്ധ സംഘടനയായ ആന്റി ഡിഫമേഷന്‍ ലീഗ് (എ.ഡി.എല്‍) ആണ് രംഗത്തെത്തിയത്.
നിരവധി പേര് ഉല്പന്നങ്ങള്ക്കു കീഴില്‍ റിവ്യു കമന്റിടുകയും ചെയ്തിരുന്നു. ഇത് നവ- നാസി പതാകയാണെന്നും ആമസോണ്‍ ഇതിലൂടെ ലാഭമെടുക്കരുതെന്നുമാണ് പലരും കമന്റ് ചെയ്തത്.
കൂടാതെ, ഈ പതാകയ്ക്കൊപ്പം ഒന്നിച്ചു വാങ്ങാവുന്ന മറ്റൊരു പതാകയും ആമസോണ്‍ ആളുകള്‍ക്ക് നിര്‍ദേശിച്ചിരുന്നു. രണ്ടും ഒന്നിച്ചു വാങ്ങാനുള്ള അല്ഗറിഥവും ആമസോണിലുണ്ടായിരുന്നു.
ഈ രണ്ട് പതാകയും 2019 ല്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളിയില്‍ 51 പേരെ വെടിവച്ചു കൊന്ന ഭീകരന് ധരിച്ചിരുന്നു.
ക്രെസ്റ്റ്ചര്‍ച്ച് പള്ളി ആക്രമിച്ച ഭീകരന് ധരിച്ച നിലയില്‍ കണ്ടെത്തിയ ചിഹ്നങ്ങള്‍