ജനപ്രിയ പ്ലാറ്റ്‌ഫോമായ ആമസോണിലെ ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍ ചോര്‍ന്നു. എല്ലാ ജോലികളുടെയും ശമ്പള വിവരങ്ങള്‍ ചോര്‍ന്ന ലിസ്റ്റിലില്ലെങ്കിലും പല പ്രധാന ചുമതലകളില്‍ ഇരിക്കുന്ന ജോലിക്കാരുടെ ശമ്പള വിവരങ്ങള്‍ ചോര്‍ന്ന കൂട്ടത്തിലുണ്ട്, എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യുഎസ് ഓഫീസ് ഓഫ് ഫോറിന്‍ ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ സമര്‍പ്പിച്ച തൊഴില്‍വിസ അപേക്ഷകളില്‍ ശമ്പള ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ആമസോണിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച ഡാറ്റ അനുസരിച്ചാണ് റിപ്പോര്‍ട്ടെന്ന് ബിസിനസ് ഇന്‍സൈഡര്‍ അവകാശപ്പെടുന്നു.
സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് എഞ്ചിനീയര്‍ക്ക് 72,384 ഡോളര്‍ മുതല്‍54,000 ഡോളര്‍ ( ഇന്ത്യന്‍ തുക ഒരു കോടി രൂപ വരെ) ശമ്പളം ലഭിക്കും. എഞ്ചിനീയര്‍ക്ക് 101,754 ഡോളര്‍ മുതല്‍ 174,636 ഡോളര്‍ വരെ അതായത് 1.4 കോടി രൂപ വരെ ശമ്പളമായി ലഭിക്കും. പ്രിന്‍സിപ്പല്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് എഞ്ചിനീയറുടെ ശമ്പളം 160,000 ഡോളറിനും 298,266 ഡോളറിനും ഇടയിലാണ് (2.4 കോടി രൂപ വരെ).
ടെക്‌നിക്കല്‍ ഓപ്പറേഷന്‍സ് എഞ്ചിനീയര്‍ക്ക് 120,000 ഡോളര്‍ വരെയും പ്രൊഫഷണല്‍ സേവനങ്ങള്‍ക്ക് 195,000 ഡോളര്‍ വരെയും ബിസിനസ് അനലിസ്റ്റ്‌ന് 105,000 ഡോളര്‍ വരെയും ഡാറ്റാ സെന്റര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനീയര്‍ക്ക് 100,160ഡോളര്‍ വരെയും സമ്പാദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. എഞ്ചിനീയര്‍ക്ക് 160,000, ഡാറ്റാ സയന്റിസ്റ്റ് ന് 160,000, ഡിസൈനര്‍ ക്ക് 143,000, ഡോളര്‍ ഹാര്‍ഡ്‌വെയര്‍ ഡെവലപ്‌മെന്റ് എഞ്ചിനീയര്‍ക്ക് 180,000 ഡോളര്‍ എന്നിങ്ങനെയാണ് വരുമാനം.
Content Highlights:amazon employees salaries are leaked
Comments are closed for this post.