2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉണക്കമുന്തിരി ഡയറ്റില്‍ ശീലമാക്കാം; ഇതൊക്കെയാണ് ഗുണങ്ങള്‍

സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന, പോഷക സമ്പന്നമായ ഭക്ഷ്യവസ്തുവാണ് ഉണക്കമുന്തിരി.കറുത്ത ഉണക്കമുന്തിരി പതിവാക്കുകയാണെങ്കില്‍ അത് ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. പ്രത്യേകിച്ച്, ഉണക്കമുന്തിരിയില്‍ വിറ്റമിന്‍ സി, മിനറല്‍സ്, അയേണ്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ആന്റിഓക്‌സിഡന്റ്‌സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇതെല്ലാം നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ്.കൂടാതെ രാവിലെ തന്നെ ഉണക്കമുന്തിരി കഴിച്ചാല്‍ നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുക. ഒരു ദിവസത്തേക്കുള്ള മുഴുവന്‍ എനര്‍ജിയും രാവിലെ ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു.

അതുപോലെ തന്നെ, വ്യായാമം ചെയ്യുന്നതിന് മുന്‍പ് നമ്മള്‍ കുറച്ച് ഉണക്കമുന്തിരി കഴിക്കുകയാണെങ്കില്‍ നമ്മള്‍ക്ക് വ്യായാമം ചെയ്യാനുള്ള എനര്‍ജി ലഭിക്കുന്നതാണ്. നാരുകളാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. ഇത് നമ്മളുടെ ദഹനം കൃത്യമായി നടക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്ന മലബന്ധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉണക്കമുന്തിരി വളരെ സഹായകരമാണ്.ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കൊളസട്രോള്‍ അതുപോലെ തന്നെ രക്തസമ്മര്‍ദ്ദം എന്നിവ കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും അതുപോലെ തന്നെ, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് ഗുണകരമാണ്.അതുപോലെ ഇതിലെ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്.

Content Highlights:amazing benefits of eating raisins every day you didnt know

   


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.