ലഖ്‌നൗ: യുപി പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ട് എസ്പി നേതാവും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ്. സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ മനീഷ് ജഗന്‍ അഗര്‍വാളിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അഖിലേഷ് യാദവ് ലഖ്‌നൗവിലെ പൊലീസ് ആസ്ഥാനത്തെത്തി.
പൊലീസുകാര്‍ നല്‍കിയ ചായ കുടിയ്ക്കാന്‍ അഖിലേഷ് വിസമ്മതിച്ചു. പൊലീസില്‍ തനിക്ക് വിശ്വാസമില്ലെന്നും അവര്‍ നല്‍കിയ ചായയില്‍ വിഷം കലര്‍ത്തിയിട്ടില്ലെന്ന് എന്താണ് ഉറപ്പെന്നും അഖിലേഷ് വ്യക്തമാക്കി. നിങ്ങള്‍ നല്‍കുന്ന ചായയില്‍ വിഷം കലര്‍ന്നാല്‍ എന്ത് ചെയ്യും, എനിക്ക് നിങ്ങളെ വിശ്വാസമില്ല’ അഖിലേഷ് പറഞ്ഞു.
അതേസമയം, മനീഷ് ജഗന്‍ അഗര്‍വാളിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വാമി പ്രസാദ് മൗര്യയുടെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡിജിപി ഹെഡ് ഓഫീസിന്റെ ഗേറ്റിന് പുറത്ത് പ്രതിഷേധിച്ചു.
Comments are closed for this post.