എറണാകുളം: രണ്ട് മക്കളേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം പിതാവും പുഴയിലേക്ക് എടുത്തുചാടി. കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. 16 വയസുള്ള പെണ്‍കുട്ടിയുടേയും 13 വയസുള്ള ആണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ആലുവ മണപ്പുറം പാലത്തില്‍ നിന്നാണ് ഇരുവരേയും പിതാവ് പുഴയിലേക്ക് തള്ളിയിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇന്ന് വൈകീട്ട് നാലരയോടെയാണ് പിതാവ് രണ്ടു കുട്ടികളുമായി പുഴയില്‍ ചാടിയത്.16 വയസ്സുള്ള പെണ്‍കുട്ടിയെയും 13 വയസ്സുള്ള ആണ്‍കുട്ടിയെയുമാണ് ഇയാള്‍ പുഴയിലേക്ക് എറിഞ്ഞത്. ആദ്യം ആണ്‍കുട്ടിയെ പുഴയിലേക്ക് എറിഞ്ഞ പിതാവ് പിന്നീട് പെണ്‍കുട്ടിയെ പുഴയിലേക്ക് എറിയുന്നതിനിടെ കുട്ടി കുതറി മാറിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നീട് ബലമായി പിടിച്ച് പെണ്‍കുട്ടിയെ ഇയാള്‍ പുഴയിലേക്ക് എറിയുകയായിരുന്നു.
ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി കുട്ടികളെ കരയ്‌ക്കെത്തിച്ചു. ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments are closed for this post.