കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് പരിഗണിക്കുന്നത് മറ്റന്നാളത്തേയ്ക്ക് മാറ്റി
മറ്റന്നാള്‍ ഉച്ചയ്ക്ക് 1.45ന് കേസ് വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ആറ് ഫോണുകള്‍ ഡിജിപിയ്ക്ക് നല്‍കുകയാണെന്ന് കോടതി വാദത്തിനിടെ അറിയിച്ചിരുന്നു.
എന്നാല്‍ ഈ ഘട്ടത്തില്‍ ഫോണുകള്‍ കൈമാറരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്ന ആലുവ കോടതിയ്ക്ക് ഫോണുകള്‍ അയക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.
Comments are closed for this post.