ജിസിസിയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? സഊദി അറേബ്യ ആണോ നിങ്ങളുടെ ഇഷ്ട ജോബ് ലൊക്കേഷൻ. എങ്കിൽ ഇതാ മികച്ച ധാരാളം ജോലികൾ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്. സഊദിയിൽ നിന്നുള്ള ലോകോത്തര ബ്രാൻഡായ അൽമറൈ കമ്പനിയിലേക്കാണ് മികച്ച ജോലി അവസരം ഓപ്പൺ ആയിട്ടുള്ളത്.
സഊദിയുടെ വിവിധ നഗരങ്ങളിൽ ജോലി സാധ്യതകൾ ഉണ്ട്. റിയാദ്, ദമാം, ജുബൈൽ, അൽ ഖർജ്, ഹെയ്ൽ എന്നിവിടങ്ങളിലേക്കാണ് നിലവിൽ ജോലി ഒഴിവുകളുള്ളത്.
ടീം മാനേജർ, ട്രെയിനിങ് സ്പെഷ്യലിസ്റ്റ്, ഡയറി ടെക്നൊളജിസ്റ്റ്, എൻജിനീയർ, കോർഡിനേറ്റർ, ഹാർഡ്‌വെയർ ടെക്‌നിഷ്യൻ, ഡാറ്റ അനലിസ്റ്റ്, റിസപ്‌ഷനിസ്റ്റ്, ക്ലർക്ക്, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, മാർക്കറ്റിങ് മാനേജർ എന്നിങ്ങനെ 36 വിവിധ തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്.
ഭക്ഷണ പാനീയങ്ങളുടെ നിർമ്മാണത്തിലും വിതരണത്തിലും പ്രസിദ്ധമായ ബഹുരാഷ്ട്ര ഡയറി കമ്പനിയാണ് അൽമറൈ. കമ്പനിയുടെ പ്രധാന ഓഫീസുകൾ സൗദി അറേബ്യയിലെ റിയാദിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ 110,000 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ 42,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനമാണ് അൽമറൈ. പത്തിലേറെ രാജ്യങ്ങളിൽ അൽമറൈക്ക് നിലവിൽ പ്രവർത്തനമുണ്ട്.
അൽമറൈ കമ്പനിയുടെ സഊദി അറേബ്യയിലെ തൊഴിലവസരങ്ങളെ കുറിച്ച് അറിയാൻ കമ്പനിയുടെ സൈറ്റിൽ നേരിട്ട് പരിശോധിക്കാവുന്നതാണ്: https://www.almarai.com/en/careers
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments are closed for this post.