2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘മാപ്പുസാക്ഷിയാകാന്‍ ഓഫറുകള്‍ വച്ച് നിര്‍ബന്ധിക്കുന്നു’: മൂന്ന് മണിക്കൂര്‍ പരോളില്‍ കോഴിക്കോട്ടെത്തിയ അലന്‍ ശുഹൈബ്

 

കോഴിക്കോട്: മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് യു.എ.പി.എ കേസിലെ ഒന്നാം പ്രതി അലന്‍ ശുഹൈബ് കോഴിക്കോട്ടെ ബന്ധുവീട്ടിലെത്തി മടങ്ങി. അസുഖബാധിതയായ അമ്മൂമ്മയുടെ സഹോദരിയെ കാണാന്‍ പരോള്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി അലന്‍ കൊച്ചി എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ അനുവദിച്ചത്.

‘മാപ്പുസാക്ഷിയാക്കാന്‍ തനിക്ക് മുന്നില്‍ ഓഫറുകള്‍ വച്ചു’

മാപ്പുസാക്ഷിയാകാന്‍ എന്‍.ഐ.എ നിര്‍ബന്ധിക്കുന്നതായി അലന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ തനിക്ക് മുന്നില്‍ ഓഫറുകള്‍ വച്ചതായും ജയിലിലേക്ക് മടങ്ങവേ വാഹനത്തില്‍ വച്ച് അലന്‍ പറഞ്ഞു. തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രാവിലെ പത്തരയോടെയാണ് അലന്‍ പന്നിയങ്കര പാലാട്ട് നഗറിലെ മാതൃസഹോദരിയുടെ വീട്ടിലെത്തിയത്. ജയിലില്‍നിന്നും തിരിച്ചും ഉള്ള യാത്രാസമയം കൂട്ടാതെയാണ് മൂന്ന് മണിക്കൂര്‍ പരോള്‍ അനുവദിച്ചത്.

എന്‍.ഐ.എ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വന്‍ സുരക്ഷാസന്നാഹത്തോടെയാണ് വീടിനോട് ചേര്‍ന്നുള്ള ബന്ധുവീട്ടിലേക്ക്അലനെ കൊണ്ടുവന്നത്. ഉച്ചക്ക് ഒന്നരയോടെ പരോള്‍ സമയം അവസാനിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് കൊണ്ടുപോയി. പിതാവ് ശുഹൈബും മാതാവ് സബിത മഠത്തിലും അടുത്ത ബന്ധുക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News