കോഴിക്കോട്: നിപ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ വകവെയ്ക്കാതെ കോഴിക്കോട് എന്‍ഐടി. നിയന്ത്രണം ലംഘിച്ച് ക്ലാസും പരീക്ഷയും നടത്തുന്നതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. കോളജ് നിലനില്‍ക്കുന്നത് കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്തതിനാല്‍ അവധി നല്‍കില്ലെന്ന നിലപാടിലാണ് കോളജ് അധികൃതര്‍. നാളെയും പരീക്ഷയും ക്ലാസും ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചതായി വിദ്യാര്‍ഥികള്‍ വിശദീകരിച്ചു.
വിദ്യാര്‍ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കി.
നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 23 വരെ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച്ച മുതല്‍23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനാണ് നിര്‍ദ്ദേശം. ട്യൂഷന്‍ സെന്ററുകള്‍ക്കും കോച്ചിങ് സെന്ററുകള്‍ക്കും ഉള്‍പ്പെടെ നിര്‍ദ്ദേശം ബാധകമാണ്.
Comments are closed for this post.