2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘കര്‍ഷക ബഹിഷ്‌കരണം പൊള്ളിയോ?’: എല്ലാ നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോള്‍ ഓഫറുമായി ജിയോ

 

രാജ്യത്തുടനീളമുള്ള എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും സൗജന്യ കോള്‍ ഓഫര്‍ വാഗ്ദാനവുമായി ജിയോ. ജനുവരി ഒന്നു മുതലാണ് ജിയോ ഓഫര്‍. വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭം ശക്തമാവുകയും ജിയോ ഉള്‍പ്പെടെയുള്ള റിലയന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്യുകയുമുണ്ടായ സാഹചര്യത്തിലാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശമനുസരിച്ചാണ് നിരക്ക് ഒഴിവാക്കിയതെന്നാണ് ജിയോയുടെ വിശദീകരണം. ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ്ജ് (ഐ.യു.സി) എന്നറിയപ്പെടുന്ന ഈ നിരക്ക് 2019 സെപ്റ്റംബര്‍ മുതലാണ് ജിയോ ഈടാക്കിത്തുടങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.