
സിംഗപ്പൂര്‍: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സിംഗപ്പൂരിലെ 70 പള്ളികളും അടച്ചിട്ടു. ഇന്നു നടക്കാനിരുന്ന ജുമുഅയും റദ്ദ് ചെയ്തു. അഞ്ചു ദിവസത്തെ ശുചീകരണ പ്രവര്‍ത്തനത്തിനു ശേഷം തുറക്കുമെന്നാണ് ഇപ്പോഴുള്ള അറിയിപ്പ്.
മലേഷ്യയിലെ സീലംപൂരില്‍ മത ചടങ്ങില്‍ സംബന്ധിച്ചവരില്‍ രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം. ഫെബ്രുവരി അവസാനത്തില്‍ നടന്ന ചടങ്ങില്‍ 90 സിംഗപ്പൂര്‍ വാസികള്‍ സംബന്ധിച്ചിരുന്നു. ഇവരില്‍ ചിലര്‍ സ്ഥിരമായി പ്രദേശത്തെ പള്ളികളില്‍ പോകുന്നവരാണ്.
ഇനിയും വ്യാപകമായി പടരാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചാണ് പള്ളികള്‍ അടച്ചിട്ടത്. നാലു പള്ളികള്‍ നേരത്തെ അടച്ചിട്ടുവെന്നും കൗണ്‍സില്‍ അറിയിച്ചു.
Comments are closed for this post.