കോഴിക്കോട്: ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ശരീഅത്തിന് വിരുദ്ധമല്ലാത്ത രീതിയില്‍ എല്ലാ പരിഷ്‌ക്കാരങ്ങളും ഉള്‍പ്പെടുത്തി സമസ്ത മദ്‌റസാ വിദ്യാഭ്യാസ സംവിധാനങ്ങള്‍ പരിഷ്‌ക്കരിക്കുമെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള സമസ്ത ഇലേണിങ്ങിനായി നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇന്ന് മദ്‌റസ വിദ്യാഭ്യാസത്തിലടക്കം അറിവിനെ പ്രാവര്‍ത്തികമാക്കാത്ത പ്രശ്‌നങ്ങളാണ് ഉള്ളതെന്നും അദ്ധേഹം പറഞ്ഞു. ഗ്ലോബല്‍ എജുക്കേഷന്‍ സ്റ്റുഡിയോയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നടക്കം വരുന്ന വലിയ പരാതിയായിരുന്നു വിദ്യാര്‍ഥികള്‍ക്ക് മദ്‌റസ വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യം അതിന് വലിയൊരു പരിഹാരമാണ് സമസ്ത ഇലേണിങ്ങിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ചടങ്ങില്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍, എസ്.കെ.ഐ.എം.വി.ബി പ്രസിഡന്റ് മൂസകുട്ടി ഹസ്രത്ത്, സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സമസ്ത ഇലേണിങ് ചെയര്‍മാന്‍ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിച്ചു. സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ബാഖവി, സഈദ് ഫൈസി വിഴിഞ്ഞം, ഇസ്മായില്‍ ഹാജി മാന്നാര്‍,കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മായിന്‍ ഹാജി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, എസ്.വി മുഹമ്മദലി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, , ഡോ. ബശീര്‍ മാസ്റ്റര്‍, ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, സി.പി ഇഖ്ബാല്‍, ഹാഫിസ് മുഹമ്മദ് ആരിഫ്, അബ്ദുല്‍ ഹക്കീം ഫൈസി, നജിബുല്ല ഫൈസി പള്ളിപ്പുറം, സിറാജ് ബിന്‍ ഹംസ ഫൈസി പങ്കെടുത്തു.
Comments are closed for this post.